എം.എസ്.എസ്.സേവനകേന്ദ്രം കണിയാമ്പറ്റ മില്ലുമുക്കില്‍ തുടങ്ങി


Ad
എം.എസ്.എസ്.സേവനകേന്ദ്രം

കണിയാമ്പറ്റ മില്ലുമുക്കില്‍ തുടങ്ങി
ജില്ലയില്‍ അഞ്ച് സേവനകേന്ദ്രങ്ങള്‍ കൂടി തുറക്കും
കല്‍പ്പറ്റ: കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) യുടെ നേതൃത്വത്തില്‍ കണിയാമ്പറ്റയിലെ മില്ലുമുക്കില്‍ സ്ഥാപിച്ച സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് നിര്‍വ്വഹിച്ചു.
  ആധുനിക രീതിയില്‍ സജ്ജീകരിച്ച സേവന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളും ഡിജിറ്റല്‍ പണമിടപാടുകളും ഒരുകുടകീഴില്‍ നടത്താനാവും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മുഖേനയുള്ള വിവിധ വകുപ്പുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാക്കും.കുറഞ്ഞ മുതല്‍ മുടക്കില്‍ സേവനകേന്ദ്രങ്ങളൊരുക്കി എല്ലാവിധ ഓണ്‍ലൈന്‍,ഡിജിറ്റല്‍ സൗകര്യങ്ങളും ഒരിടത്ത് നിന്ന് സാധാരണക്കാരിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.  
  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്‌കോളര്‍ഷിപ്പുകളും ഇതര സബ്സിഡികള്‍,ആനുകൂല്ല്യങ്ങള്‍, സര്‍വ്വകലാശാലകളിലേക്കും , വിവിധ വകുപ്പുകളിലേക്കുമുള്ള അപേക്ഷകളും നേരിട്ട് തയ്യാറാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. യാത്രാ സംബന്ധമായ ടിക്കറ്റുകളും വാഹനവുമായി ബന്ധപ്പെട്ട നടപടികളും ഇവിടെ നിന്ന് ലഭ്യമാക്കാനാവും.        
   പനമരം, കല്‍പ്പറ്റ, മേപ്പാടി, തരിയോട്, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലായി അഞ്ച് സേവനകേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ തുറക്കും. എം.എസ്.എസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ താഴെതട്ടില്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതോടൊപ്പം വിവിധ സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കാനും ഇതോടെ സാധിക്കും.
എം. എസ്. എസ്. യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പറമ്പന്‍ അധ്യക്ഷത വഹിച്ചു.
  സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍, ജില്ലാ പ്രസിഡന്റ് പി. പി. മുഹമ്മദ് , ജില്ലാ സെക്രട്ടറി കെ.അബ്ദുള്ള താനേരി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്മാരായ കെ.കുഞ്ഞയിഷ, ലത്തീഫ് മേമാടന്‍, എം. എസ്. എസ്. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷമീര്‍ പാറമ്മല്‍, പി. സുബൈര്‍, കെ. ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം തെങ്ങില്‍ സ്വാഗതവും പി.എം.ജൗഹര്‍ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *