ഓണത്തിന് മുൻപ് ബോണസ് നൽകണം എസ് ഡി റ്റി യു


Ad
ഓണത്തിന് മുൻപ് ബോണസ് നൽകണം എസ് ഡി റ്റി യു

കൽപ്പറ്റ: വയനാട് ജില്ലയിലെ എല്ലാ തേയില എസ്റ്റേറ്റുകളിലെയും തൊഴിലാളികൾക്ക് ഓണത്തിന് മുൻപ് തന്നെ ബോണസ് നൽകണമെന്ന് എസ് ഡി റ്റി യു വയനാട് ജില്ലാ കമ്മിറ്റി.
കോവിഡിന്റെ ദുരിതങ്ങളോട് പൊരുതിയാണ് കഴിഞ്ഞ ഒന്നര വർഷത്തോളമായി തൊഴിലാളികൾ തൊഴിൽ ചെയ്ത് വരുന്നത്.ഈ കാലയളവിൽ അനവധി തൊഴിലാളികൾ കോവിഡ് ബാധിതരായിട്ടുണ്ട് എന്നാൽ തോട്ടം മാനേജ്‌മെന്റിന് നഷ്ടങ്ങൾ ഇല്ലാതിരിക്കാൻ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തൊഴിൽ എടുക്കാൻ ജില്ലയിലെ തോട്ടംതൊഴിലാളികൾ തയ്യാറായിട്ടുണ്ട്.
ആയതിനാൽ തന്നെ ജില്ലയിലെ എല്ലാ മാനേജുമെന്റുകളും തോട്ടം തൊഴിലാളികൾക്ക് അവകാശപ്പെട്ട ബോണസ് ഓണത്തിന് മുൻപ് തന്നെ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന് എസ് ഡി റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:കെ എ അയൂബ്, ജില്ലാ ജനറൽ സെക്രട്ടറി സമീർ എം എ പിലാക്കാവ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *