June 3, 2026

ഓയാസിസ്‌ ഫിറ്റ്നസ് ക്ലബ്‌ ഉദ്ഘാടനവേദിയിൽ അർജുന അവാർഡ് ജേതാവ് ടി വി പോളിയെ ആദരിച്ചു

0
IMG-20210808-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓയാസിസ്‌ ഫിറ്റ്നസ് ക്ലബ്‌ ഉദ്ഘാടനവേദിയിൽ അർജുന അവാർഡ് ജേതാവ് ടി വി പോളിയെ ആദരിച്ചു

മാനന്തവാടി: വാളാട് ഒയാസിസ്‌ ഫിറ്റ്നസ്  ക്ലബ്‌ അർജുന അവാർഡ് ജേതാവ് ടി വി പോളി ഉദ്ഘാടനം  ചെയ്തു . അർജുന അവാർഡ് വിന്നർ, മിസ്റ്റർ ഏഷ്യ, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ കോമൺ വെൽത്ത് കേരള ബോഡി ബിൽഡിങ്  അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ   ടി വി പോളിയെ ഒയാസിസ് ഹെൽത്ത് ക്ലബ് മാനേജർ  എ.പ്രസാദ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചു. തലപ്പുഴ ബ്ലോക്ക് ഡിവിഷൻ മെംബർ എ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു, പേര്യ ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ പി.സൽമ മോയിൻ അധ്യക്ഷത വഹിച്ചു,  എം.കെ. കൃഷ്‌ണകുമാർ (ജി.വി. രാജ അവാർഡ് ജേതാവ്)  മുഖ്യ പ്രഭാഷണം നടത്തി. ക്വാഷി ഗിരീഷ് പെരുംതട്ട, എൻ.എം. ആന്റണി, പി.താജുദ്ധീൻ ,എം മുഹമ്മദ് തജ്‌വീർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *