ഐക്യ കർഷക സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി


Ad
ഐക്യ കർഷക സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി 

 മാനന്തവാടി: തൊഴിലാളി കർഷകവിരുന്ധ നിയമ ഭേദഗതികൾ തള്ളിക്കളയുക, ആദായനികുതിദായകരല്ലാത്തവർക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിൻ്റെ 50 ശതമാനം കൂട്ടി താങ്ങുവില നൽകി സഹായിക്കുക, കേരളത്തിനാവശ്യമായ കോവിഡ് വാക്സിൻ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഐക്യ കർഷക സമിതിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റോഫീസിനു മുമ്പിൽ നടന്ന ധർണ്ണാ സമരം കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം. വർക്കി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ നേതാവ് വി വി ആൻ്റണി അധ്യക്ഷത വഹിച്ചു.കെ.സൈനബ, പി.ജി വിജയൻ എന്നിവർ സംസാരിച്ചു. എ.എൻ.സലിംകുമാർ സ്വാഗതവും വി.കെ.തുളസിദാസ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *