ചക്കക്കുരു പായസം മിക്സ് വിപണിയിലേക്ക് ; ഇത്തവണ ഓണത്തിന് ചക്കക്കുരു ആണ് താരം


Ad
ചക്കക്കുരു പായസം മിക്സ് വിപണിയിലേക്ക് ; ഇത്തവണ ഓണത്തിന് ചക്കക്കുരു ആണ് താരം

കൽപ്പറ്റ: ഈ ഓണത്തിന് ചക്കക്കുരുവാണ് താരം. വിപണിയിൽ ട്രെൻഡാകാനൊരുങ്ങി ചക്കക്കുരു പായസം മിക്സ് റെഡി. കൽപ്പറ്റ കിൻഫ്ര പാർക്കിലെ ഭക്ഷ്യ സംരംഭമായ രുചി ഫുഡ്സ് ആണ് ഈ ഓണത്തിന് ചക്കക്കുരു പായസം മിക്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. കർഷകരിൽ നിന്ന് കിലോക്ക് 25 രൂപ പ്രകാരം നൽകി സംഭരിക്കുന്ന ചക്കക്കുരു ഉണക്കി വറുത്ത് പൊടിച്ച് സംസ്കരിച്ചാണ് പായസം മിക്സ് നിർമ്മിക്കുന്നത്. 
പത്ത് വർഷമായി കിൻഫ്രയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രുചി ഫുഡ്സിൻ്റെ അമരക്കാരായ താമരശ്ശേരി സ്വദേശി അബ്ദുൾ ബഷീറും പി. റസലുമാണ് ഇതിന് പിന്നിൽ. 300 ഗ്രാം ചക്കക്കുരു പായസം മിക്സിന് 125 രൂപയാണ് വില. സംസ്കരണത്തിനിടെ ഉണ്ടാവുന്ന ഉല്പാദന നഷ്ടമാണ് കൂടിയ വിലക്ക് വിൽക്കേണ്ടി വരാൻ കാരണമെന്ന് ഇവർ പറഞ്ഞു. നൂറ് കിലോ ചക്കക്കുരു സംസ്കരിച്ചാൽ 20 കിലോ മാത്രമാണ് പായസം മിക്സിനായി ലഭിക്കുക വിദേശത്ത് നിന്ന് ആവശ്യക്കാർ വന്നതോടെയാണ് ഇങ്ങനെയൊരു ആശയം ഇപർക്കുണ്ടായത്. വിദേശ വിപണി തന്നെയാണ് പ്രധാന ലക്ഷ്യം. കേരളത്തിൽ ആവശ്യക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സംരംഭകർക്കുള്ള ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ www.kerala.shopping വഴി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. രണ്ട് പായ്ക്ക് വാങ്ങുമ്പോൾ കൊറിയർ ചാർജ് സൗജന്യമാണ്.
സൗദി, ഒമാൻ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസ്ക്കറ്റ്, ചിപ്സ്, കേക്ക്, റസ്ക് എന്നിവ കയറ്റുമതി ചെയ്യുന്നുണ്ട്. 
15 പേർക്ക് ഇവിടെ സ്ഥിരം തൊഴിൽ ലഭിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ കുറച്ച് കാലം അടഞ്ഞുകിടന്ന സ്ഥാപനം വീണ്ടും തുറന്നത് പുതിയ ഉൽപ്പന്നവുമായാണ്.  
ചക്ക ക്രീം, ചക്കക്കുരു പുട്ടുപൊടി എന്നിവ ഉടൻ വിപണിയിലെത്തിക്കാൻ രുചി ഫുഡ്സ് ലക്ഷ്യമിടുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *