August 11, 2026

ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ് ; 561 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ് ; 561 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.47
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (11.08.21) 564 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 522 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.47 ആണ്. 561 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83668 ആയി. 76209 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6560 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5072 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ 52, കല്‍പ്പറ്റ, പൊഴുതന 34 വീതം, മാനന്തവാടി, നെന്‍മേനി 33 വീതം, കണിയാമ്പറ്റ, ബത്തേരി 32 വീതം, വൈത്തിരി 31, പനമരം 28, എടവക, വെള്ളമുണ്ട 27 വീതം, പടിഞ്ഞാറത്തറ 26, മുട്ടില്‍ 25, മുള്ളന്‍കൊല്ലി 20, നൂല്‍പ്പുഴ, പൂതാടി 17 വീതം, കോട്ടത്തറ, മീനങ്ങാടി 14 വീതം, തിരുനെല്ലി 12, വെങ്ങപ്പള്ളി 11, മേപ്പാടി 9, പുല്‍പള്ളി, തരിയോട് 8 വീതം, അമ്പലവയല്‍ 7, തൊണ്ടര്‍നാട് 6, മൂപ്പൈനാട് 4 ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 കര്‍ണാടക സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും പോസിറ്റീവാണ്. 
*522 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 44 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 478 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1534 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.08.21) പുതുതായി നിരീക്ഷണത്തിലായത് 1534 പേരാണ്. 1144 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18727 പേര്‍. ഇന്ന് പുതുതായി 97 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3341 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 635898 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 616257 എണ്ണത്തിന്റെ ഫലം ലഭിച്ചു. 532589 പേര്‍ നെഗറ്റീവും 83668 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *