ഡബ്ല്യൂ.ഐ.പി.ആര്‍ പുതുക്കി; വൈത്തിരി, പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളില്‍ നാളെ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍


Ad
ഡബ്ല്യൂ.ഐ.പി.ആര്‍ പുതുക്കി;

വൈത്തിരി, പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളില്‍ നാളെ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ടില്‍ കൂടുതലുള്ള വൈത്തിരി, പൊഴുതന, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച്ച (12.08.2021) മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യസര്‍വ്വീസുകള്‍ ഒഴികെ തോട്ടം മേഖലയില്‍ ഉള്‍പ്പെടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ അനുവദിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നത് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതി വേണം. ഇവിടങ്ങളില്‍ ശവ സംസ്‌ക്കാരചടങ്ങുകള്‍ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ് കാരിക/രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കില്ല.
പുതുക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ഇതുവരെ വാക്സിന്‍ ലഭ്യമാകാത്തവര്‍ക്കും, അസുഖങ്ങള്‍ കാരണം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ സത്യവാങ്മൂലം കയ്യില്‍ കരുതി അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ വഴിയോരക്കച്ചവടം നടത്തുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളു.
*കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ 18 വരെ നീട്ടി*
        
ആഗസ്റ്റ് 4 ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍/ ഡിവിഷനുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 18 വരെ നീട്ടി. ഡബ്ല്യൂ.ഐ.പി.ആര്‍ 5 നും 10 നും ഇടയില്‍ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 20 ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇവ തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/ഡിവിഷന്‍ നമ്പര്‍ യഥാക്രമം, 
മുപ്പൈനാട് – 3,9,16, മേപ്പാടി – 3,5,8,11,18,20 , നെന്മേനി – 2,5,8,11,14,23, തരിയോട് – 6,12, പടിഞ്ഞാറത്തറ- 12, പനമരം – 8,13, കല്‍പ്പറ്റ നഗരസഭ – 21,22,27, സുല്‍ത്താന്‍ ബത്തേരി നഗരസഭ 1,5,8,31,32.  
     
പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ കാര്‍ഷിക പ്രവര്‍ത്തികള്‍ 50 ശതമാനം ആളുകളെ വെച്ച് നടത്തണം. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കില്ല. കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് മേഖലകളില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. 
      ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഡബ്യൂ.ഐ.പി.ആര്‍ 4 ന് താഴെയും വാര്‍ഡിനകത്ത് ഒരു പ്രദേശത്ത് 10 ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാവുകയും ചെയ്താല്‍ ആ പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ഡബ്യൂ.ഐ.പി.ആര്‍ 4 നും 8നും ഇടയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ 20 ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വരുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായും മാറ്റും. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റോഡിനിരുഭാഗത്തുമുള്ള കടകളും സ്ഥാപനങ്ങളും അടച്ചിടും. പുതിയ വാര്‍ഡ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളെ സംബന്ധിച്ച ശുപാര്‍ശകള്‍ സംബന്ധിച്ച പ്രൊപ്പോസല്‍ യഥാസമയം കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സമര്‍പ്പിക്കണം. ഇത്തരത്തില്‍ കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് ആയി നിശ്ചയിക്കപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകള്‍ സംബന്ധിച്ച ഉത്തരവ് പ്രത്യേകമായി പുറപ്പെടുവിക്കും 
 
*പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)*
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ആഗസ്റ്റ് 11 വരെയുളള പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനസംഖ്യ, ഡബ്ല്യൂ.ഐ.പി.ആര്‍ ക്രമത്തില്‍, 
തവിഞ്ഞാല്‍
 39813
 5.48 
 തൊണ്ടര്‍നാട് 
 23142 
 2.81 
 തിരുനെല്ലി 
 29696 
 3.23
 മാനന്തവാടി നഗരസഭ 
 47974 
 4.44
എടവക 
33665 
3.53 
വെളളമുണ്ട
40627 
3.35
 പടിഞ്ഞാറത്തറ 
 25965
 4.58
 കോട്ടത്തറ 
 16670 
 5.76
തരിയോട്
11725
4.35
പനമരം
45627 
3.73
പുല്‍പ്പളളി
33951
4.04
മുളളന്‍കൊല്ലി
28400
3.7
പൂതാടി
39649
3.48
കണിയാമ്പറ്റ
33956
3.89
മീനങ്ങാടി
33450
3.44
മുട്ടില്‍
35281
4.9
കല്പറ്റ നഗരസഭ
31580
7.54
വെങ്ങപ്പളളി
11756
7.15
പൊഴുതന
18406
16.95
വൈത്തിരി
18305
8.3
മേപ്പാടി
37785
7.6
മൂപ്പൈനാട്
24590
1.75
അമ്പലവയല്‍
35207
8.07
നെന്മേനി
46950
4.81
നൂല്‍പ്പുഴ
27833
3.45
സുല്‍ത്താന്‍ ബത്തേരി നഗരസഭ
45417
4.23
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *