ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം: ഷംസാദ് മരക്കാർ


Ad
ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം: ഷംസാദ് മരക്കാർ

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സർക്കാർ തുടരുന്ന രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിച്ച് അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഉൾപ്പെടെ കൃത്യമായി ജോലി ചെയ്തു സമൂഹത്തെ സംരക്ഷിക്കുന്നവർ അവരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ പുറന്തിരിഞ്ഞു നിൽക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
ഓൺലൈൻ സ്ഥലം മാറ്റ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, മെഡിസെപ്പ് ഉടൻ നടപ്പിലാക്കുക, പ്രൈമറി വിദ്യാലയങ്ങളിൽ ഒഴിവുള്ള പ്രധാന അധ്യാപക പോസ്റ്റുകൾ നികത്തുക, എൻ.പി എസ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എസ്.സി -യുടെ വിശ്വാസ്യത സംരക്ഷിക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
ജില്ലാ കൺവീനർ പി.എസ് ഗിരീഷ്കുമാർ, ട്രഷറർ പി സഫ്വാൻ, രാജൻ ബാബു, കെ.ടി ഷാജി തുടങ്ങിയവർ സംസാരിച്ചു. ബിനീഷ്, ലൈജു ചാക്കോ, അഭിജിത്ത് സി.ആർ, ബി.സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *