സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി മുഹമ്മദ്‌ റഫീഖ്


Ad
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി മുഹമ്മദ്‌ റഫീഖ് 

പടിഞ്ഞാറത്തറ: വയനാട് പന്തിപ്പൊയിൽ സ്വദേശി ഈന്തൻ മുഹമ്മദ്‌ റഫീഖിനു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. 'വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ശാസ്ത്രം' എന്ന വിഷയത്തിൽ മദ്രാസ് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ ന്യൂ കോളേജിലെ പ്രൊഫസർ അബ്ദുൽ ജമാലിനു കീഴിലാണ് ഗവേഷണ പഠനം നടത്തിയത്. നേരത്തെ ഒമാനിലെ മിഡിലീസ്റ് കോളേജിൽ അധ്യാപകനായിരുന്നു. പ്രസ്തുത കാലത്ത് ടർണിറ്റിൻ ഗ്ലോബൽ ഇന്നാവോഷൻ അവാർഡ് നേടിയിട്ടുണ്ട്. നിലവിൽ പാണക്കാട് സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ സിഇഒ ആയി ജോലി ചെയ്തു വരികയാണ്. പന്തിപ്പോയിൽ ഈന്തൻ വീട്ടിൽ മർഹൂം സൂപ്പി ഹാജി ആയിഷ ഹജ്ജുമ്മ എന്നിവരുടെ മകനാണ്. വെള്ളമുണ്ട സ്വദേശിനി റഫ്‌നയാണ് ഭാര്യ. ആയിഷ റയ്യാൻ, ഫാഥ്വിമ, മുഹമ്മദ്‌ എന്നിവരാണ് മക്കൾ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *