May 14, 2026

ഓൺലൈൻ കാലത്ത് നൂതന പദ്ധതികളുമായി വാളൽ യു.പി.സ്കൂൾ

0
IMG-20210812-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ കാലത്ത് നൂതന പദ്ധതികളുമായി വാളൽ യു.പി.സ്കൂൾ

കോട്ടത്തറ: പഠന, പാഠ്യേതര രംഗത്ത് ഓൺലൈൻ സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാൻ നൂതന ഓൺലൈൻ പദ്ധതികളുമായി വാളൽ യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും. വാളൽ യു പി സ്കൂളിന്റെ പുതിയ യൂട്യൂബ് ചാനലിന്റെ ലോഞ്ചിങ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റനീഷ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, ലിസി ടി മത്തായി, തോമസ് പി വർഗീസ് ,അനൂപ് കുമാർ കെ എസ് എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ ടെക്നോളജിയുടെ എല്ലാ സാധ്യതകളെയും കുട്ടികളിലേക്ക് ഉപയോഗപ്പെടുത്തി പഠന പാഠ്യേതര രംഗത്ത് മുന്നേറുകയാണ് ലക്ഷ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *