May 15, 2026

ഓണക്കിറ്റില്‍ മധുരം പകര്‍ന്ന് കുടുംബശ്രീ

0
IMG-20210812-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓണക്കിറ്റില്‍ മധുരം പകര്‍ന്ന് കുടുംബശ്രീ

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ മുേഖന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശര്‍ക്കര വരട്ടി, ചിപ്‌സ് എന്നിവ തയ്യാറാക്കുന്ന തിരക്കിലാണ് ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍. 100 ഗ്രാം വീതമുള്ള ശര്‍ക്കര വരട്ടിയും, ചിപ്‌സുമാണ് ഓണക്കിറ്റിലേക്ക് തയ്യാറാക്കി നല്‍കുന്നത്. കിറ്റിലേക്ക് തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ സംരംഭകര്‍ തന്നെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് നേരിട്ട് എത്തിക്കുന്നതും. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി സപ്ലൈകോ ഡിപ്പോകളില്‍ നിന്നായി ആകെ 1,43,000 പാക്കറ്റുകള്‍ക്കാണ് ഇതുവരെ ഓര്‍ഡര്‍ ലഭിച്ചത്. ഇവയുടെ വിതരണം പൂര്‍ത്തിയായി വരുകയാണ്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ നിശ്ചലമായ കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ക്ക് ആശ്വാസമാകാന്‍ സപ്ലൈകോയുടെ ഓര്‍ഡറിലൂടെ സാധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *