കലക്ടറേറ്റിന് മുന്നിലെ സമരം; ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


Ad
കലക്ടറേറ്റിന് മുന്നിലെ സമരം; ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: കലക്ടറേറ്റിന് മുന്നില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സമരം ചെയ്യുന്ന ജെയിംസിന്റെ പരാതി പരിശോധിച്ച് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15 ന് സമരം തുടങ്ങിയിട്ട് ആറ് വര്‍ഷം തികയുകയാണെന്ന് ജെയിംസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ നിയമ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതു കാരണം തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച തെറ്റിന്റെ ഫലമായി കിടപ്പാടം നഷ്ടമായെന്നും പരാതിയില്‍ പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *