September 27, 2026

മഞ്ഞൂറയിലെ നിയമവിരുദ്ധ കെട്ടിടം പൊളിച്ചുമാറ്റുക; പശ്ചിമഘട്ട സംരക്ഷണ സമിതി

0
IMG-20210812-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഞ്ഞൂറയിലെ നിയമവിരുദ്ധ കെട്ടിടം പൊളിച്ചുമാറ്റുക; പശ്ചിമഘട്ട സംരക്ഷണ സമിതി

കല്‍പ്പറ്റ: മഞ്ഞൂറയുള്‍പ്പെടെയുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക, നിയമവിരുദ്ധ റിസോട്ടുകളും ക്വാറികളും അടച്ചു പൂട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ സമിതി ധര്‍ണ സംഘടിപ്പിച്ചു. അഡ്വ.പി ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈത്തിരിയിലും ലക്കിടിയിലും രണ്ട് നിലയില്‍ കൂടുതലുള്ളതും, പഞ്ചായത്തുകളില്‍ മൂന്ന് നിലയിലുള്ള കെട്ടിടങ്ങള്‍ പാടില്ല തുടങ്ങിയ കര്‍ശന നിയമങ്ങളുണ്ടെങ്കിലും വൈത്തിരിയില്‍ 11 ഉം 12 ഉം നിലകളുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നതെങ്ങനെ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചോദിച്ചു. പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. രാജന്‍ പൂമല, എം കെ ഷിബു, പി എം ജോര്‍ജ്ജ്, പി ജി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സുലോചന രാമകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി കരീം കനക്കിനാത്ത് സ്വാഗതവും കെ വി പ്രകാശ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *