September 27, 2026

ജില്ലയില്‍ 720 പേര്‍ക്ക് കൂടി കോവിഡ്; 713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 720 പേര്‍ക്ക് കൂടി കോവിഡ്; 713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (12.08.21) 720 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 661 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51 ആണ്. 713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84388 ആയി. 76870 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6463 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4950 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ 90, പൊഴുതന 52, തവിഞ്ഞാല്‍ 51, കല്‍പ്പറ്റ 47, മാനന്തവാടി 45, മൂപ്പൈനാട് 40, മുട്ടില്‍ 39, നെന്‍മേനി 37, മേപ്പാടി 36, ബത്തേരി 32, വൈത്തിരി 28, നൂല്‍പ്പുഴ, പൂതാടി 22 വീതം, കണിയാമ്പറ്റ, മീനങ്ങാടി 21 വീതം, പനമരം, വെങ്ങപ്പള്ളി 20 വീതം, പടിഞ്ഞാറത്തറ 15, തരിയോട്, തിരുനെല്ലി 14 വീതം, പുല്‍പള്ളി 12, വെള്ളമുണ്ട 11, എടവക 10, കോട്ടത്തറ 7, തൊണ്ടര്‍നാട് 5, മുള്ളന്‍കൊല്ലി 2 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കുടാതെ ആഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തുനിന്നും വന്ന 2 വീതം കര്‍ണാടക, തമിഴ്‌നാട് സ്വദേശിക്കും ഹിമാചല്‍പ്രദേശ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
*661 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 39 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 22 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1679 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.08.21) പുതുതായി നിരീക്ഷണത്തിലായത് 1679 പേരാണ്. 1688 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18718 പേര്‍. ഇന്ന് പുതുതായി 95 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3483 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 639381 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 618304 എണ്ണത്തിന്റെ ഫലം ലഭിച്ചു. 533916 പേര്‍ നെഗറ്റീവും 84388 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *