April 20, 2024

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ന്യൂജെന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

0
Img 20210813 Wa0006.jpg
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ന്യൂജെന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു 

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ന്യൂജെന്‍ കോഴ്‌സ് തുടങ്ങുന്നു. ഇക്കണോ മെട്രിക്‌സ് ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റ് എന്ന ന്യൂജെന്‍ കോഴ്‌സ് ആദ്യമായി ആരംഭിക്കുന്ന കേരളത്തിലെ കോളേജുകളില്‍ ഒന്നാണ് പഴശ്ശിരാജ കോളേജ്. കോഴ്‌സിന്റെ ഉദ്ഘാടനം ബത്തേരി രൂപതാധ്യക്ഷനും കോളേജ് മാനേജരുമായ ഡോ.ജോസഫ് മാര്‍ തോമസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. കേരളത്തില്‍ വ്യത്യസ്തവും തൊഴില്‍ അധിഷ്ഠിതവുമായ ന്യൂജെന്‍ കോഴ്‌സുകള്‍ തുടങ്ങുവാന്‍ നിയോഗിച്ച ഡോ.സാബു തോമസ് കമ്മിറ്റി തയ്യാറാക്കിയ കോഴ്‌സുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കോഴ്‌സാണിത്.ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അനില്‍കുമാര്‍ കെ അധ്യക്ഷത വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ്കുമാര്‍ കെ പി മുഖ്യ പ്രഭാഷണം നടത്തി.ബര്‍സാറും മാനേജിങ് കൗണ്‍സില്‍ ഡയറക്ടറുമായ ഫാ. ഷിബിന്‍ പി ജെയിംസ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം ആര്‍ ദിലീപ്, കോളേജ് സി ഇ ഒ ഫാ വര്‍ഗീസ് കൊല്ലമാവുടി, കോളേജ് ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മുണ്ടക്കോടിയില്‍ ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.സില്‍വി ടി എസ്, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ പ്രൊഫ. താരാ ഫിലിപ്പ്, ടൂറിസം വിഭാഗം അധ്യാപകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് അംഗവുമായ സനൂപ് കുമാര്‍ പി വി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ ബാരി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news