May 15, 2026

ഇ-ബുള്‍ജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; ഹര്‍ജി സമര്‍പ്പിക്കാന്‍ പൊലീസ്

0
IMG-20210813-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇ-ബുള്‍ജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; ഹര്‍ജി സമര്‍പ്പിക്കാന്‍ പൊലീസ്

കണ്ണൂര്‍: വ‍്‍ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജില്ലാ സെഷന്‍സ്‌ കോടതിയില്‍ വെള്ളിയാഴ്‌ച്ച ഹര്‍ജി നല്‍കും. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേനയാണ്‌ ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ച വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *