May 15, 2026

ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്; 538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്; 538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.49
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (13.08.21) 547 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 280 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.49 ആണ്. 538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84935 ആയി. 77150 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6900 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5439 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മുട്ടില്‍, വൈത്തിരി 52 വീതം, നൂല്‍പ്പുഴ 42, പനമരം 37, കല്‍പ്പറ്റ 32, മീനങ്ങാടി, ബത്തേരി 30 വീതം, പൂതാടി 29, തൊണ്ടര്‍നാട് 24, മാനന്തവാടി, വെങ്ങപ്പള്ളി 23 വീതം, പുല്‍പള്ളി 18, മേപ്പാടി, വെള്ളമുണ്ട 17 വീതം, അമ്പലവയല്‍ 15, പടിഞ്ഞാറത്തറ 14, തരിയോട്, തവിഞ്ഞാല്‍ 13 വീതം, കണിയാമ്പറ്റ, പൊഴുതന 11 വീതം, നെന്‍മേനി 9,തിരുനെല്ലി 7, മുള്ളന്‍കൊല്ലി 6, കോട്ടത്തറ 5, എടവക, മൂപ്പൈനാട് 4 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നേപ്പാളില്‍ നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്തുനിന്നും വന്ന 7 തമിഴ്‌നാട് സ്വദേശിക്കും ഒരു കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*280 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 86 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 194 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1491 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.08.21) പുതുതായി നിരീക്ഷണത്തിലായത് 1491 പേരാണ്. 1235 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18974 പേര്‍. ഇന്ന് പുതുതായി 74 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2660 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 642041 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 619507 എണ്ണത്തിന്റെ ഫലം ലഭിച്ചു. 534572 പേര്‍ നെഗറ്റീവും 84935 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *