ആദ്യ യാത്രയുടെ ആവേശത്തിൽ ആറു വനിതകളും


Ad
ആദ്യ യാത്രയുടെ ആവേശത്തിൽ ആറു വനിതകളും 

കൊച്ചി :‘വിക്രാന്തിന്റെ നിര്‍മാണത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ സന്തോഷം. അതിന്റെ ആദ്യ പരീക്ഷണയാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഇരട്ടി സന്തോഷം.’ വിമാനവാഹിനിക്കപ്പല്‍ വിക്രാന്തിന്റെ ആദ്യ കടല്‍പ്പരീക്ഷണയാത്രയില്‍ പങ്കെടുത്ത ആവേശം പങ്കുവയ്ക്കുകയാണ് നാവിക സേന ലഫ്റ്റനന്റ് കമാന്‍ഡര്‍ ജാനറ്റ് മരിയ ഫിലിപ്പും കൊച്ചി കപ്പല്‍ശാലയിലെ സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍മാരായ എസ് രേവതിയും ബി സ്മൃതിയും.
ഇവരുള്‍പ്പെടെ ആറു വനിതാ ഓഫീസര്‍മാരാണ് ആദ്യ യാത്രയില്‍ പങ്കെടുത്തത്. നാവികസേന ലഫ്റ്റനന്റ് കമാന്‍ഡര്‍ ദര്‍ശിത ബാബു, കപ്പല്‍ശാല പ്രോജക്‌ട് അസിസ്റ്റന്റുമാരായ അഞ്ജു സി എസ്, രോഹിണി ചന്ദ്രന്‍ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു.കപ്പല്‍നിര്‍മാണത്തില്‍ പ്രധാന ചുമതല വഹിച്ച നൂറോളം ഓഫീസര്‍മാരില്‍ 20 പേര്‍ വനിതകളാണ് എന്നത് അഭിമാനകരമാണെന്ന് ഇവര്‍ പറഞ്ഞു. കപ്പല്‍നിര്‍മാണംപോലെ കൂടുതല്‍ സങ്കീര്‍ണതകളും എന്‍ജിനിയറിങ് വൈദഗ്ധ്യവും ആവശ്യമായ ജോലികളില്‍ പുരുഷനും സ്ത്രീക്കും തുല്യപരിഗണന നല്‍കിയത് മറ്റു തൊഴില്‍മേഖലയ്ക്കും ഏറെ പ്രചോദനമാകുമെന്നും ഇവര്‍ പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *