June 3, 2026

ഡാമിലെ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

0
IMG-20210813-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡാമിലെ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി 

തരിയോട് : തരിയോട് പതിനൊന്നാം മൈലിൽ ബാണാസുര ഡാമിന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇന്നലെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. പാറയിൽ പൈലിയുടെയും സുമയുടെയും മകൻ ഡനിൽ ജോസ് പോൾ (17) ആണ് മരിച്ചത്. പിണങ്ങോട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. സുഹൃത്തുക്കളുമൊത്ത് ഇന്നലെ വൈകുന്നേരം 5മണിയോടെ കുളിക്കാൻ പോയ ഡനിൽ അപകടത്തിൽ പെടുകയായിരുന്നു.
ഫയര്‍ ഫോഴ്സിനൊപ്പം തിരച്ചിലിനിറങ്ങിയ തുര്‍ക്കി ജീവന്‍ രക്ഷാ സമിതിയാണ് ഡാം റിസര്‍വ്വോയറില്‍ കാണാതായ ഡെനിന്‍റെ ശരീരം മുങ്ങിയെടുത്തത്. രാവിലെ പുനരാരംഭിച്ച തിരച്ചിലിന് പിണങ്ങോട് ബ്രേവ് എമര്‍ജന്‍സി ടീമും പോലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ രാത്രി 9.30 വരെ കനത്ത മഴയിലും തണുപ്പിലും വലിയ പരിശ്രമം നടത്തി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *