സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സര വിജയികളെ പ്രഖ്യാപിച്ചു


Ad
സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മാനന്തവാടി: എൻ.ജി.ഒ. അസോസിയേഷൻ, മഹിളാ കോൺഗ്രസ്സ്, കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ എന്നീ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഓൺലൈൻ മീഡീയായ ഐ.എൻ.സി.ഓപ്പൺ സൈറ്റ് വയനാട് മീഡീയയിലൂടെ 10 ദിനമായി നടത്തിവന്ന ക്വിസ്സ് മൽസരത്തിൽ പങ്കെടുത്ത വിജയികളെ പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ലൈവായി നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്. കേരള എൻ.ജി.ഒ. അസോസിയേഷൻ നൽകുന്ന 1000രൂപയുടെ നറുക്ക് ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് തെരഞ്ഞെടുത്ത് സി.ജെ.നിത്യയെ വിജയായി പ്രഖ്യാപിച്ചു. രണ്ടാം സമ്മാനതുകയായ750 രൂപയ്ക്ക് അർഹതയായ റമീന ഷീയയെ മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ് നറുക്കെടുത്ത് തെരഞ്ഞെടുത്തു. മൂന്നാം സമ്മാനതുകയായ 500രൂപയ്ക്ക് അർഹനായ അസ്‌ലം മുഹമ്മദിനെ കെ.എസ്.എസ്.പി.എ.ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ നറുക്കെടുത്ത് തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് അടുത്ത ദിവസം നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ച് കൈമാറുമെന്ന് ക്വിസ്സ് മത്സര സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *