April 20, 2024

വിരമിച്ചശേഷം നടത്തിയ ഔദ്യോഗിക യാത്രകൾക്ക് യാത്രാബത്ത നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
Humanrights Commission.1.744116.jpg
വിരമിച്ചശേഷം നടത്തിയ ഔദ്യോഗിക യാത്രകൾക്ക്

 യാത്രാബത്ത നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ : സർവീസിൽ നിന്ന് വിരമിച്ച ശേഷം നടത്തിയ ഔദ്യോഗിക യാത്രകൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി അർഹതപ്പെട്ട യാത്രാബത്ത അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. താഴത്തൂർ സ്വദേശി കെ. വി. മത്തായിയുടെ അപേക്ഷ പരിഗണിക്കാനാണ്  
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.
 പനമരം പഞ്ചായത്ത് സെക്രട്ടറിയായി 2015 നവംബർ 30 ന് വിരമിച്ചയാളാണ് പരാതിക്കാരൻ. വിരമിച്ച ശേഷം താൻ നടത്തിയ ഔദ്യോഗിക യാത്രകൾക്ക് യാത്രാബത്ത നൽകിയില്ലെന്നായിരുന്നു പരാതി.
കമ്മീഷൻ വയനാട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. വിരമിച്ച ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മുന്നിലോ ട്രൈബ്യൂണലിലോ ഹാജരായാൽ യാത്രാബത്ത നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പനമരം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ പുതിയ അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *