ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


Ad
ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്​ ഒരു ദിവസം മുൻപ് ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തി​ന്റെ വേദന മറക്കാന്‍ സാധിക്കില്ലെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം.
'വിഭജനത്തി​ന്റെ വേദന ഒരിക്കലും മറക്കാന്‍ കഴിയില്ല. ​വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന്​ സഹോദരി -സഹോദരന്‍മാര്‍ക്ക്​ പാലായനം ചെയ്യേണ്ടിവരികയും നിരവധിപേര്‍ക്ക്​ ജീവന്‍ നഷ്​ടമാകുകയും ചെയ്​തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്​മരണക്കായി ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും' -മോദി ട്വീറ്റ്​ ചെയ്​തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *