April 20, 2024

ആദിവാസി കോളനികളിൽ ചോർച്ചയുള്ള വീടുകൾക്ക് സ്പന്ദനം മാനന്തവാടി പോളിത്തീൻ ഷീറ്റുകൾ നൽകി

0
Img 20210814 Wa0018.jpg
ആദിവാസി കോളനികളിൽ ചോർച്ചയുള്ള വീടുകൾക്ക് സ്പന്ദനം മാനന്തവാടി പോളിത്തീൻ ഷീറ്റുകൾ നൽകി

പനമരം: മാനന്തവാടി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി ബൈരക്കുപ്പ പ്രദേശങ്ങളിലെ താമസിക്കാൻ സാധിക്കാത്ത വിധം മേൽക്കൂര ചോർന്നൊലിക്കുന്ന മുപ്പതോളം വീടുകൾക്ക് മാനന്തവാടി സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി പോളിത്തീൻ ഷീറ്റുകൾ ഇട്ടു നൽകി. സ്പന്ദനം മുഖ്യരക്ഷാധികാരി ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ നിർമ്മിച്ച ഉന്നതഗുണനിലവാരമുള്ള ഷീറ്റുകളാണ് ഇട്ടു നൽകിയത്. പനമരം എടത്തിൽ കോളനിയിലെ പതിനാലു വീടുകളിൽ പതിനൊന്നും നിർമ്മാണ വൈകല്യം കൊണ്ട് അപകടാവസ്ഥയിലാണ്. വിരലുകൾ കൊണ്ടടർത്തിയാൽ പൊടിഞ്ഞു വീഴും വീതം ദുർബ്ബലമാണ് ബീമുകൾ പോലും. ഇക്കാര്യം വാർഡു മെമ്പർ കൂടിയായ പനമരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനോ പാറക്കാലയുടെ ശ്രദ്ധയിൽപെടുത്തി ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സ്പന്ദനം ഭാരവാഹികൾ ആവശ്യപ്പെട്ടു. വിവിധയിടങ്ങളിൽ സ്പന്ദനം പ്രവർത്തകരായ എം.ജെ. വർക്കി (രക്ഷാധികാരി), ഡോ. ഗോകുൽദേവ്, ബാബു ഫിലിപ്പ്.കെ, ജോൺ പി.സി., ഷിനോജ് കെ.എം, ഷക്കീർ അലി, ഷാജു വി.പി, സുനിൽ കെ.ജി., പി.കെ.മാത്യു എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *