ഓണ വിപണി കീഴടക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീ


Ad
ഓണ വിപണി കീഴടക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി  കുടുംബശ്രീ

കൽപ്പറ്റ: ഓണ വിപണി കീഴടക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും. കോവിഡ് മാനദന്ധങ്ങൾ പൂർണമായും പാലിച്ചായിരിക്കും ഓണച്ചന്തകൾ പ്രവർത്തിക്കുക. ജില്ലയിൽ 22 സി.ഡി.എസ് തല ചന്തയും, 3 ബ്ലോക്ക് തല ചന്തയുമാണ് നടത്തുന്നത്. ജില്ലാതല ഓണച്ചന്ത ആഗസ്റ്റ് 17 മുതൽ 20 വരെ കൽപ്പറ്റ വിജയ പമ്പിനു എതിർവശത്ത് നടക്കും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെയും, കാർഷിക ഗ്രൂപ്പുകളുടെയും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഓണച്ചന്തയിൽ ലഭിക്കും. മസാലപ്പൊടികൾ, പലഹാരങ്ങൾ, വിവിധ തരം അച്ചാറുകൾ, പപ്പടം, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ക്ലീനിങ് ഐറ്റംസ്, പച്ചക്കറികൾ തുടങ്ങിയവയാണ് ചന്തയിൽ ലഭിക്കുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *