സഹകരണ ഓണം വിപണി സാധാരണക്കാര്‍ക്ക് കൈത്താങ്ങ്; മന്ത്രി വി.എന്‍. വാസവൻ


Ad
സഹകരണ ഓണം വിപണി സാധാരണക്കാര്‍ക്ക്
കൈത്താങ്ങ്; മന്ത്രി വി.എന്‍. വാസവൻ
കോട്ടയം: കോവിഡ് പ്രതിസന്ധിക്കാലത്ത് ഓണം ആഘോഷിക്കുന്നതിന്  ന്യായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന സഹകരണ ഓണം വിപണി  സാധാരണക്കാര്‍ക്ക് കൈത്താങ്ങാണെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു 
സഹകരണ വകുപ്പിന്‍റെ  നേതൃത്വത്തിൽ കൺസ്യൂമർ ഫെഡറേഷൻ മുഖേന വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നടത്തുന്ന സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആര്‍പ്പൂക്കരയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോലേട്ടമ്പലം എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങില്‍ ആർപ്പുക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.കെ ഷാജി അധ്യക്ഷത വഹിച്ചു. 
കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ആദ്യ വില്പന നിർവഹിച്ചു.
അസിസ്റ്റന്‍റ് രജിസ്ട്രാർ (ജനറൽ ) രാജീവ് എം.ജോൺ , ബാങ്ക് പ്രതിനിധികൾ, കൺസ്യൂമർ ഫെഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജോയിന്‍റ് രജിസ്ട്രാർ (ജനറൽ ) എൻ. അജിത് കുമാർ സ്വാഗതവും ആർപ്പുക്കര സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.എസ് ഹരീന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *