കണ്ണൂർ സർവകലാശാല: ആൺകുട്ടികളുടെ ആദ്യ കാമ്പസ് ഹോസ്റ്റൽ ഉദ്ഘാടനം തിങ്കളാഴ്ച


Ad
കണ്ണൂർ സർവകലാശാല: ആൺകുട്ടികളുടെ ആദ്യ കാമ്പസ് ഹോസ്റ്റൽ ഉദ്ഘാടനം തിങ്കളാഴ്ച

മാനന്തവാടി: കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ, ജന്തുശാസ്ത്ര പഠനഗവേഷണ കേന്ദ്രം അക്കാദമിക് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കണ്ണൂർ സർവകലാശാലാ കാമ്പസിലെ ആൺകുട്ടികളുടെ ആദ്യ ഹോസ്റ്റലാണ് മാനന്തവാടിയിലേത്. 3.4 കോടി രൂപ ചെലവിലാണ് യു.ജി.സി സഹായത്തോടെ 23 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ നിർമിച്ചത്. കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയാണ് ജന്തുശാസ്ത്ര പഠന ഗവേഷണ കേന്ദ്രം പണിതീർത്തത്. ഓൺലൈൻ പ്രോഗ്രാമിൽ എം.എൽ.എ.ഒ.ആർ.കേളു അദ്ധ്യക്ഷം വഹിക്കും. വയനാട് എം.പി.രാഹുൽ ഗാന്ധി രാജ്യസഭാംഗം ഡോ.വി.ശിവദാസൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ത്രിതല പഞ്ചായത് ജനപ്രതിനിധികൾ പങ്കെടുക്കും
വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് ,' പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ. സാബു, മാനന്തവാടി കാമ്പസ് ഡയറക്ടർ പ്രൊഫ. പി.കെ. പ്രസാദൻ, പി.രവീന്ദ്രൻ,എം.പി.അനിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *