June 25, 2026

ഗാന്ധി പ്രതിമയുടെ അനാച്ഛാദനം 16 ന് രാഹുൽ ഗാന്ധി എം പി നിർവഹിക്കും

0
IMG-20210814-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗാന്ധി പ്രതിമയുടെ അനാച്ഛാദനം 16 ന് രാഹുൽ ഗാന്ധി എം പി  നിർവഹിക്കും

മാനന്തവാടി : പ്രവർത്തികൾ പൂർത്തീകരിച്ച മാനന്തവാടി ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം 16 ന് വയനാട് എം പി രാഹുൽ ഗാന്ധി നിർവ്വഹിക്കുമെന്ന് നഗരസഭ ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മാനന്തവാടി എം എൽ എ ഒ ആർ കേളു മുഖ്യാതിഥിയാകും. വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും.ജനകീയാസൂത്രണത്തിൻ്റെ ഭാഗമായുള്ള ഒരു വർഷം നീണ്ട് നിൽക്കുന്ന വിപുലമായ പരിപാടികളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.വാർത്ത സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ പി വി എസ് മുസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി ജോർജ്‌, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *