April 25, 2024

മെഗാ വാക്സിനേഷൻ ഡ്രൈവ് ഇന്നും തുടരും; ആദ്യ ദിനം 19000 പേർ വാക്സിൻ സ്വീകരിച്ചു

0
20210718 181707.jpg
മെഗാ വാക്സിനേഷൻ ഡ്രൈവ് ഇന്നും തുടരും; ആദ്യ ദിനം 19000 പേർ വാക്സിൻ സ്വീകരിച്ചു

കൽപ്പറ്റ: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പുരോഗമിക്കുന്നു. ദേശീയ അംഗീകാരം ലക്ഷ്യമിട്ട് രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാക്സിനേഷൻ ഡൈവിൻ്റെ ആദ്യ ദിനത്തിൽ 19000 പേരാണ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 100ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, തോട്ടം തൊഴിലാളികൾ എന്നവർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി മൂന്ന് താലൂക്കുകളിലായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളിൽ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആർ.ആർ.ടി അംഗങ്ങൾ, പോലീസ് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിരുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. വാക്സിൻ വിതരണം പൂർത്തിയാവുന്നതോടെ സമ്പൂർണ്ണ വാക്സിനേഷൻ ജില്ല എന്ന ദേശീയ അംഗീകാരവും വയനാടിന് ലഭിക്കും. ഡ്രൈവ് ഇന്നും (ഞായർ) തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *