പുതിയിടത്ത് നഗരസഭ സേവനങ്ങൾ വീട്ടുമുറ്റത്തെത്തും


Ad
പുതിയിടത്ത് നഗരസഭ സേവനങ്ങൾ വീട്ടുമുറ്റത്തെത്തും;  ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി
നഗരസഭാസേവനങ്ങൾ ഓരോ വീട്ടുമുറ്റത്തുമെത്തിക്കാൻ കർമ്മപരിപാടിയൊരുക്കി.
മാനന്തവാടി നഗരസഭയിലെ 16-ാo ഡിവിഷൻ പുതിയിടത്താണ് സേവനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവിഷനിൽ സ്വന്തമായി ഓഫീസ് തുറന്നു .
മാനന്തവാടി നഗരസഭയിലെ ഏക ഡിവിഷൻ ഓഫീസാണ് പുതിയിടത്തേത്. നഗരസഭയിലെ മുഴുവൻ സേവനവും സൗജന്യമായി വീട്ടുമുറ്റത്തെത്തിക്കാൻ ഡിവിഷനിലെ വികസന സമിതി അംഗങ്ങളും യൂത്ത് ക്ലബ്ബ് അംഗങ്ങളും മുന്നിട്ടിറങ്ങും. സേവനത്തിനായി ഡിവിഷൻ ഓഫീസിൽ വിളിക്കുന്ന ആളുകൾക്ക് അവരുടെ വീടുകളിലെത്തി അപേക്ഷകൾ സ്വീകരിക്കുകയും തിരിച്ച് സേവനങ്ങൾ വീടുകളിലെത്തിച്ച് നൽകുകയും ചെയ്യും.
ഒരു കുടക്കീഴിൽ നാടിന്റെ വിവിധങ്ങളായ സ്വപ്ന പദ്ധതികളെ മുഴുവൻ കോർത്തിണക്കിയിരിക്കുകയാണ്. 
       ഡിവിഷൻ ഓഫീസിൽ
കുടുംബശ്രീ എഡിഎസ് ,കലാ സാംസ്കാരികവേദി,
സ്റ്റുഡന്റ്സ് സ്‌റ്റഡി സെന്റർ,ലൈബ്രറി,പി എസ് സി കോച്ചിംഗ് സെന്റർ,വികസന സമിതി,പാടശേഖരസമിതി,കുരുമുളക് സമിതി,യൂത്ത് ക്ലബ്ബ്,ജാഗ്രത സമിതി 
തുടങ്ങിയ നിരവധി കൂട്ടായ്മകളുടെ പ്രവർത്തനമുണ്ട്. ഡിവിഷൻ ഓഫീസ് എം എൽ എ ഓ ആർകേളു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ വിപിൻ വേണുഗോപാൽ അധ്യക്ഷനായി. പി വി സുരേന്ദ്രൻ , ഗോകുൽ ഗോപിനാഥ്, കെ അഖിൽ , അഖിൽ കൃഷ്ണൻ , ആദർശ്എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *