September 24, 2026

തലപ്പുഴയിലെ ഇ-ടോയ്ലറ്റിനോടും സംസ്കാരിക നിലയത്തോടും അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം -എസ്.ഡി.പി.ഐ

0
IMG-20210816-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴയിലെ ഇ-ടോയ്ലറ്റിനോടും സംസ്കാരിക നിലയത്തോടും അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം -എസ്.ഡി.പി.ഐ 

തലപ്പുഴ: ലക്ഷങ്ങൾ ചിലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് തലപ്പുഴ ഇറച്ചിമാർക്കറ്റിന് സമീപം നിർമ്മിച്ച
ഇ-ടോയ്ലറ്റിനോടും സാംസ്കാരിക നിലയത്തിനോടും അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്ത അന്ന് മുതൽ ഇ-ടോയ്ലറ്റ് നോക്ക് കുത്തിയാണ്.
പൊതുമുതൽ നശിച്ച് പോകുന്നത് കൺമുന്നിൽ കണ്ടിട്ടും ഭരണ സമിതിക്കും പ്രതിപക്ഷ പാർട്ടികൾക്കും യാതൊരു അനക്കവും ഇല്ല.
നാട്ടിലെ യുവാക്കളുടെ ആവേശവും പ്രതീക്ഷയും ആവേണ്ട സാംസ്കാരിക നിലയം ഇന്ന് കാട് പിടിച്ച് കിടക്കുകയാണ്.
നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ അനാസ്ഥ തുടരുകയാണ്.
ഇനിയും ഇങ്ങനെ തുടർന്നാൽ പൊതുജനങ്ങളെ മുൻനിർത്തി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *