June 25, 2026

മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നിമഞ്ജനം ചെയ്യും

0
IMG-20210816-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുൻ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായിരുന്ന രാംവിലാസ് പസ്വാന്റെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നിമഞ്ജനം ചെയ്യും
കൽപ്പറ്റ: മുൻ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായിരുന്ന രാംവിലാസ് പസ്വാന്റെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നാളെ രാവിലെ 7 മണിക്ക് നിമഞ്ജനം ചെയ്യുമെന്ന് ലോക് ജൻശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഒക്ടോബർ എട്ടിനായിരുന്നു രാംവിലാസ് പസ്വാൻ മരണപ്പെട്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ വലിയ പങ്കുവഹിച്ചിരുന്നു. കുടുംബത്തിന്റെയും പാർട്ടി ദേശീയ നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് നിമഞ്ജന ചടങ്ങ് തിരുനെല്ലിയിൽ നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് പാർട്ടിക്ക് സ്വന്തമായ ആസ്ഥാന മന്ദിരവും രാംവിലാസ് പസ്വാന്റെ പ്രതിമയും സ്ഥാപിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സജു ജോയ്സൺ, യൂത്ത് പ്രസിഡന്റ് കെ സി അഭിലാഷ് എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *