April 25, 2024

കർഷക ദിനത്തിൽ കുരുമുളക് നഴ്സറിയുമായി സഹോദരങ്ങൾ: അഭിനന്ദനവുമായി കൃഷി മന്ത്രി.

0
Img 20210817 Wa0003.jpg
കർഷക ദിനത്തിൽ കുരുമുളക് നഴ്സറിയുമായി സഹോദരങ്ങൾ:

അഭിനന്ദനവുമായി കൃഷി മന്ത്രി
മാനന്തവാടി: കർഷക ദിനത്തിൽ കുരുമുളക് നഴ്സറി തയ്യാറാക്കുകയാണ് 
സഹോദരങ്ങളായ കുട്ടി കർഷകർ.
കൃഷി പരാജയമാണന്ന് സമ്മതിക്കാൻ തയ്യാറാകാത്ത രണ്ട് കുട്ടികളുണ്ട് വയനാട്ടിൽ . തോട്ടത്തിൽ രോഗം വന്ന് നശിച്ച് പോയ രണ്ട് തെങ്ങുകൾക്ക് പകരം നാല് ഹൈബ്രിഡ് തെങ്ങിൻ തൈ നട്ട് ഇത് തെളിയിച്ചിരിക്കുകയാണ് വയനാട് മക്കിയാട് ഹോളി ഫെയ്സ് സ്കൂളിലെ വിദ്യാർത്ഥികളായ എയ്ഡനും എയ്ഡ്രിയാനും. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ കൃഷി ഇപ്പോൾ ജീവിത ചര്യയാക്കി മാറ്റിയ കുട്ടികൾക്ക് സംസ്ഥാന കൃഷി മന്ത്രിയുടെ അഭിനന്ദനവുമെത്തി.   
പന്നിയൂർ ഇനത്തിൽ കുരുമുളക് വള്ളികൾ തോട്ടത്തിൽ നിന്ന് മുറിച്ചു കൊണ്ടു വന്നാണ് വീട്ടുമുറ്റത്ത് ചെറിയ നഴ്സറി തയ്യാറാക്കിയത്.
നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ എയ്ഡനും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ എയ്ഡ്രിയാനും 
ഒരു വർഷം മുഴുവൻ തൈകൾ നട്ടും തൊടിയിലെ നൂറ് മരങ്ങളെ പരിചയപ്പെടുത്തിയുമുള്ള ഇവരുടെ പരിസ്ഥിതി സ്നേഹം കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 
കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവയും പച്ചക്കറി കൃഷിയുമാണ് ഇവർക്കുള്ളത്. കൂടാതെ ധാരാളം ഫലവൃക്ഷ തൈകളും നട്ടിട്ടുണ്ട്. 
ഇതിനിടെ ചാക്കിൽ കരിയില നിറച്ച് കാച്ചിൽ നട്ട് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു. ചാണകവും വീട്ടിലെ അടുക്കള വേസ്റ്റും ഉപയോഗിച്ച് ജൈവ മിശ്രിതം ഉണ്ടാക്കുന്നതും ഇവർ തന്നെയാണ്. 
ഇടക്ക് കപ്പക്ക് വൈറസ് ബാധയും ഇഞ്ചിക്ക് മഹാളിയും ബാധിച്ചപ്പോൾ വിദഗ്‌ധരുടെ ഉപദേശവും തേടി. കൃഷി ഓഫീസർമാരായ ശരണ്യ, മുഹമ്മദ് ഷഫീഖ്, ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ: എം.എസ്. സജീവ് എന്നിവർ ഇവരുടെ വീഡിയോ കണ്ട് ഉപദേശങ്ങൾ നൽകി.  
ഓരോ തവണ 
തോട്ടത്തിൽ പോകുമ്പോഴും എളുപ്പത്തിൽ നടാവുന്ന ചക്കക്കുരു, മാങ്ങയണ്ടി എന്നിവ കൈയ്യിൽ കൊണ്ടുപോയി നടും. ഇടക്ക് ഗ്രോബാഗിൽ പരീക്ഷിച്ച മുളയിഞ്ചി കൃഷി പാളിപോയപ്പോൾ പകരം ഗ്രോബാഗിൽ കുളത്താട പയർ നട്ട് അതിനെ അതിജീവിച്ചു. 
വിളകളെ കുറിച്ചും 
കൃഷിയെക്കുറിച്ചും 
കൃഷിരീതികളെ കുറിച്ചും കൂട്ടുകാർക്ക് പരിചയപ്പെടുത്താനായി ഓരോ ഘട്ടത്തിൻ്റെയും വീഡിയോ ചിത്രീകരിച്ച് സ്വന്തം യൂടൂബ് ചാനലായ കുട്ടുകുഞ്ചു എന്ന ചാനലിലും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ അയൽവാസികളായ കൂട്ടുകാരും ഇവരോടൊപ്പം തോട്ടത്തിലെത്തി കൃഷിയിൽ പങ്കാളികളാകുന്നുണ്ട്. .  
സമൂഹത്തിന് ഇരുവരും മാതൃകയാണന്ന് ഇവരെ അഭിനന്ദിച്ച കൃഷി പി. പ്രസാദ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ലോക്ക് ഡൗൺ കുട്ടികൾക്കനുഭവപ്പെടുന്ന വിരസതയകറ്റാൻ നല്ല മാർഗ്ഗങ്ങളിലൊന്നായി വീട്ടുമുറ്റത്ത് ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യാൻ ഇവരുടെ പ്രവർത്തി പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. കാപ്പി തൈ, കവുങ്ങിൻ തൈ എന്നിവയും ഇവർ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൃഷിഭവനിൽ നിന്നും വാങ്ങിയ തെങ്ങിൻ തൈ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച ഏറ്റവും പുതിയ ഹൈബ്രിഡ് ഇനമാണ്. പരിസ്ഥിതി ദിനത്തിൽ സമ്മാനമായി ലഭിച്ച തൈകൾക്കൊപ്പം കള്ളൻ തെങ്ങിനമായ ഗംഗാബോണ്ടവും രണ്ടണ്ണം വീതം എയ്ഡനും എയ്ഡ്രിയാനും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വെള്ളമുണ്ട ഒഴുക്കൻ മൂല ചങ്ങാലിക്കാവിൽ ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ് ഡ്രിയാനും
 സംസ്ഥാന കൃഷി വകുപ്പിൻ്റെ പി.കെ. വി. വൈ. പദ്ധതിയിൽ പന്തച്ചാൽ കോഫി ക്ലസ്റ്ററിൽപ്പെട്ട ഷിബുവിൻ്റെ ഭൂമി ജൈവ കൃഷി അനുവർത്തിച്ച് വരുന്ന തോട്ടങ്ങളിലൊന്നാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *