ഡോൺബോസ്കോ കോളേജിന് കേന്ദ്ര അവാർഡ്


Ad
ഡോൺബോസ്കോ കോളേജിന് കേന്ദ്ര അവാർഡ്

സുൽത്താൻ ബത്തേരി : ഡോൺബോസ്കോ കോളേജിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അവാർഡ് ലഭിച്ചു.കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ അഖിലേ ന്ത്യ തലത്തിലുള്ള സ്വച്ചതാ പ്രവർത്തനങ്ങൾക്കും കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ 2020-21വർഷത്തെ ഡിസ്ട്രിക്ട് ഗ്രീൻ അവാർഡാണ് ലഭിച്ചത്.
കോവിഡ് മഹാമാരിക്കെതിരെ അദ്ധ്യാപക – വിദ്യാർത്ഥി സമൂഹവും എൻ എസ് എസ് യൂണിറ്റും കൂട്ടായി പ്രവർത്തിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരത്തിലൂടെ ലഭിച്ചതെന്ന് പ്രിൻസിപ്പൽ റവ.ഡോ. ജോയ് ഉള്ളാട്ടിൽ പറഞ്ഞു. ഭഷ്യകിറ്റ് വിതരണം, ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്, മെഡിക്കൽ കിറ്റുകളുടെ വിതരണം,കൗൺസിലിംഗ്, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിത്ത് ബാബു, യൂണിറ്റ് ഭാരവാഹികളായ നിതിൻ, വിബിൻ, അബിൻ, അനുപമ, കാവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളുടെ ഏകോപനം.
ഇന്നലെ രാവിലെ പത്തിന് നടന്ന ചടങ്ങിൽ സബ് കളക്ടർ ആർ ശ്രീലക്ഷ്മി അവാർഡ് സമ്മാനിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *