18 വയസ്സിനു മുകളിൽ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനേഷൻ; വയനാടിന് ഇത് മികച്ച നേട്ടം


Ad
18 വയസ്സിനു മുകളിൽ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനേഷൻ;  വയനാടിന് ഇത് മികച്ച നേട്ടം

കൽപ്പറ്റ: 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിനേഷൻ നൽകുക എന്ന യജ്ഞത്തിൽ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറിയതിൽ വയനാട് ജില്ലാ ഭരണകൂടം,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,ആരോഗ്യ പ്രവർത്തകർ എന്നിവരെ ജെസിഐ കൽപ്പറ്റ അനുമോദിച്ചു.തുടർന്നുള്ള പ്രവർത്തങ്ങളിലും എല്ലാ ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്നും, വയനാടിന്റെ ടൂറിസം മേഖലക്ക് ഇത് മുതൽക്കൂട്ട് ആകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉടൻ തന്നെ ഇവരെ ആദരിക്കുമെന്നും ജെ സി ഐ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ടി എൻ പറഞ്ഞു., യോഗത്തിൽ സെക്രട്ടറി രഞ്ജിത്ത് കെ ആർ, വിനീത് കെ വി, സുരേഷ് കെ,അനൂപ്‌ കെ, ഷംസുദ്ധീൻ പി ഇ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *