April 19, 2024

കാർഷിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ആർ. മണികണ്ഠൻ പുരസ്കാരം അയൂബ് തോട്ടോളിക്ക്

0
Img 20210817 Wa0040.jpg
കാർഷിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ആർ. മണികണ്ഠൻ പുരസ്കാരം അയൂബ് തോട്ടോളിക്ക്

എടവക: കർഷക ദിനത്തിൽ എടവക ഗ്രാമ പഞ്ചായത്ത് മാതൃകാ കർഷകരെയും മുൻ കൃഷി ഓഫീസർ ആർ. മണികണ്ഠന്റെ സ്മരണാർഥം കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിനു അർഹത നേടിയ അയൂബ് തോട്ടോളിയും മാതൃകാ കർഷക തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട കുറുവ, വാളേരി കോളനി ക്ഷീര കർഷകരായ സജീവൻ കിഴക്കേ വീട്, ഷീജ തോമസ്, കളപ്പുരയ്ക്കൽ, ഡെയ്സി ജോസ് വെട്ടുകല്ലെൽ അടക്കം ഇരുപത്തിനാല് കർഷകരെ ആദരിച്ചു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ കർഷക ദിനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി കർഷകരെ ആദരിച്ചു. കോവിഡ് പ്രതിരോധം മുൻ നിർത്തി നിയന്ത്രിതമായ തോതിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തി എടവക പഞ്ചായത്തിലെ ദ്വാരക യു.പി.സ്കൂൾ , എടവക കൃഷി ഭവൻ , പഞ്ചായത്ത് സ്വരാജ് ഹാൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഓരോ മാതൃക കർഷകർക്കും ഗ്രാഫ്റ്റു ചെയ്ത റമ്പൂട്ടാൻ , വിയറ്റ്നാം ഏർലി പ്ലാവ്, ജാതി, ഗംഗബോണ്ടം തെങ്ങ്, ഊദ്, മാംഗോ സ്റ്റിൻ, കുള്ളൻ കമുക്, അവക്കാഡോ എന്നിവയുടെ തൈകൾ അടങ്ങിയ കിറ്റും മെമെന്റോയും ജേതാക്കൾക്ക് സമ്മാനിച്ചു.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജെൻസി ബിനോയി , ജില്ലാ ഡിവിഷൻ അംഗം വിജയൻ .കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.വിജോൾ, ഇന്ദിര പ്രേമചന്ദ്രൻ , പഞ്ചായത്തംഗങ്ങളായ ബ്രാൻ അഹമ്മദ് കുട്ടി, സന്തോഷ് . സി.എം.സന്തോഷ്, കൃഷി ഓഫീസർ വി.സായൂജ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *