ജനകീയാസൂത്രണം; കല്‍പ്പറ്റ നഗരസഭ സില്‍വര്‍ ജുബിലീ ആഘോഷത്തിന് തുടക്കമായി


Ad
ജനകീയാസൂത്രണം; കല്‍പ്പറ്റ നഗരസഭ സില്‍വര്‍ ജുബിലീ ആഘോഷത്തിന് തുടക്കമായി

കൽപ്പറ്റ: ജനകീയാസൂത്രണത്തിന്റെ 25 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തലത്തിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടി കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ദിഖ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണത്തിന്റെ സില്‍വര്‍ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ ക്രെമെറ്റോറിയം പരിസരത്ത് മിയോവാക്കി വനവല്‍ക്കരണത്തിന്റെ ഭാഗമായി പച്ചത്തുരുത്ത് സ്താപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു. നഗരസഭ കൌണ്‍സില്‍ ഹാളില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ നഗരസഭയിലെ ആദ്യകാല അധ്യക്ഷന്മാരായ അഡ്വ പി ചാത്തുകുട്ടി, പി ആര്‍ നിര്‍മ്മല, പി പി ആലി, എ പി ഹമീദ്, ഉമൈബ മൊയ്തീന്‍കുട്ടി,. ബിന്ദു ജോസ്,. സനിതാ ജഗദീഷ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങിന്റെ പ്രാരംഭവേളയില്‍ മരണപ്പെട്ടുപോയ മുന്ജനപ്രതിനിധികളെ ആദരിക്കുന്നതിനായി മൗനപ്രാര്‍ത്ഥന നടത്തി. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ അജിത ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിലെ നഗരസഭ പരിധിയിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ ടി ജെ ഐസക് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ജൈന ജോയ്, അഡ്വ എ പി മുസ്തഫ സരോജിനി ഓടമ്പത്ത്, സി കെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ ഡി രാജന്‍, ടി മണി എന്നിവര്‍ ആശംസ പ്രസംഗം നടത്തി നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍ നന്ദി അര്‍പ്പിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *