April 25, 2024

കർഷകദിനത്തിൽ സംസ്ഥാന കർഷകമിത്ര അവാർഡുമായി എൻ എം ഡി സി

0
കർഷകദിനത്തിൽ സംസ്ഥാന കർഷകമിത്ര അവാർഡുമായി എൻ എം ഡി സി

കൽപ്പറ്റ: കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി കർഷകമിത്രയെന്ന പേരിൽ അവാർഡുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ പി സൈനുദീൻ അറിയിച്ചു . ഇതിന്റെ ഭാഗമായി കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിഡിയോ എന്‍ട്രികള്‍ ക്ഷണിച്ചു. സ്വന്തം കൃഷിയിടത്തില്‍ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള വ്യക്തതയും മികവാര്‍ന്നതുമായ വിഡിയോ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പഴയ തലമുറയുടെ കൃഷി രീതികള്‍ പുതു തലമുറയുടെ മനസ്സില്‍ പകുത്തു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസ്സിനു മുകളില്‍ പ്രയമുള്ളവര്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. കുടുംബ കൃഷിക്ക് ഏറെ പ്രധാന്യം നല്‍കിയുള്ള ലഘു ചിത്രങ്ങളായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. സ്വന്തം പുരയിടത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ മൃഗ പിരപാലനം, മിശ്രവിള കൃഷിരീതികള്‍ തുടങ്ങി പുതു തലമുറയുടെ മനസ്സില്‍ കൃഷിയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന രിീതിയിലുള്ള എഡിറ്റ് ചെയിത വിഡിയോകളാകണം അയക്കേണ്ടത് . ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. അവാര്‍ഡിനായുള്ള മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ chairmannmdc@gmail.com എന്ന ഈ വിലാസത്തില്‍ സെപ്തംമ്പര്‍ 15 നു മുമ്പായി അയക്കണം. തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ എന്‍എംഡിസിയുടെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണയും നല്‍കും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എന്‍എംഡിസിയിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8281239063 എന്ന നമ്പരിൽ ലഭിക്കും. കേരള പിറവി ദിനമായ നവംബർ ഒന്നിന് ഫലപ്രഖ്യാപനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *