April 25, 2024

ഇരുളം ഓര്‍ക്കടവില്‍ കാട്ടാനയിറങ്ങി വാഴകൃഷിയും നെല്‍കൃഷിയും നശിപ്പിച്ചു

0
7d7625f3 85d1 40a8 A6da 40e719245552.jpg
ഇരുളം ഓര്‍ക്കടവില്‍ കാട്ടാനയിറങ്ങി വാഴകൃഷിയും നെല്‍കൃഷിയും നശിപ്പിച്ചു

ഇരുളം: ഇരുളം ഓര്‍ക്കടവില്‍ കാട്ടാനയിറങ്ങി വാഴകൃഷിയും നെല്‍കൃഷിയും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കര്‍ഷകരായ ചെറുകുന്നേല്‍ രാജേഷ്, രാഘവന്‍ ഓര്‍ക്കടവ് എന്നിവരുടെ കുലച്ച ഇരു നൂറോളം വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്ന ഓര്‍ക്കടവില്‍ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വാഴ, ഇഞ്ചി, നെല്ല് എന്നിവയാണ് പ്രധാനമായും ഓര്‍ക്കടവില്‍ കൃഷി ചെയ്തുവരുന്നത്. കാട്ടാനകള്‍ കൂട്ടത്തോടെ വയലിറങ്ങുന്നത് നെല്ല്, ഇഞ്ചി കൃഷിക്കും നഷ്ടം വരുത്തി വെക്കുകയാണ്. വായ്പയെടുത്തും മറ്റുമാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. നിരന്തരമായി കാട്ടാനകളെത്തുന്നത് പ്രദേശത്ത് താമസിക്കുന്നവരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സന്ധ്യ മയങ്ങിയാള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന അവസ്ഥയാണുള്ളത്. പ്രദേശത്ത് വനം വകുപ്പ് കാവലേര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *