October 18, 2026

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ഇന്ന് കോടതി വിധി

0
IMG-20210818-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ഇന്ന് കോടതി വിധി 

ദില്ലി: സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ദില്ലി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി.
ഇതിന് മുമ്ബ് വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു.
കേസില്‍ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പൊലീസ് ആവശ്യം.
സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമാണ് ശശി തരൂരിന്‍റെ വാദം.2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *