മാനന്തവാടി പോലീസ് സ്റ്റേഷനിലെ 15 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ്


Ad
മാനന്തവാടി പോലീസ് സ്റ്റേഷനിലെ 15 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് 

മാനന്തവാടി: ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ കോവിഡ്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ കൂട്ട കോവിഡ് വ്യാപനം ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് എസ് ഐ മാരടക്കം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ രണ്ടാംതവണയും രോഗം സ്വീകരിച്ചവരും ഉണ്ട്. ഇനിയും രോഗലക്ഷണമുള്ള പോലീസുകാര്‍ സ്‌റ്റേഷനിലുണ്ട്. അവരെല്ലാം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തി റിസൾട്ടിനായി കാത്തിരിക്കുകയാണ്. എസ്.ഐ മാരുള്‍പ്പെടെ ക്വാറണ്ടയിനില്‍ പോയതോടെ സ്‌റ്റേഷന്റ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിൽ ആശങ്കയാണുള്ളത് . മുൻപും മാനന്തവാടി പോലീസ് സ്റ്റേഷൻ കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *