ആയിഷ സെൻഹയ്ക്ക് രക്ഷകനായത് പ്രനൂപ്


Ad
ആയിഷ സെൻഹയ്ക്ക് രക്ഷകനായത് പ്രനൂപ് 

സുൽത്താൻ ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കുടുങ്ങി ചോരയോലിച്ച് അബോധാവസ്ഥയിലായ ബാലികയ്ക്ക് രക്ഷകനായി എത്തിയത് ഡിഎം വിംസ് ഹോസ്പിറ്റലിലെ ബില്ലിംഗ് സ്റ്റാഫായ പ്രനൂപ്.
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു വയസ്സുകാരി ആയിഷ സെൻഹ കല്ല് വിഴുങ്ങുന്നത് കണ്ട പ്രനൂപ് ബൈക്ക് റോഡിലേക്ക് മാറ്റി നിർത്തി കുഞ്ഞിനെ കയ്യിൽ കമ്ഴ്ത്തി കിടത്തി പുറത്തു തട്ടി കല്ല് പുറത്തുകളഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അല്പം കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിൽ ആകുമായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ ഷഹാമത്ത് പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
മേപ്പാടി മിംസ് ആശുപത്രി ജീവനക്കാരനായ പ്രനൂപിന് ജീവൻരക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നു.
പതിവ് വഴിവിട്ട് എളുപ്പവഴിയായ അമ്പുകുത്തിയിലൂടെ ആദ്യമായി വന്നതായിരുന്നു പ്രനൂപ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *