പഴുവിൽ മാധവ മാരാർ സ്മാരക വാദ്യ ശ്രീ പുരസ്കാരം രാധാകൃഷ്ണൻ മാരാർക്ക്


Ad
കേരള ക്ഷേത്ര വാദ്യകാല അക്കാദമിയുടെ പഴുവിൽ മാധവ മാരാർ സ്മാരക വാദ്യ ശ്രീ പുരസ്കാരം രാധാകൃഷ്ണൻ മാരാർക്ക്

മാനന്തവാടി: കേരള ക്ഷേത്ര വാദ്യകാല അക്കാദമിയുടെ ശ്രീ പഴുവിൽ മാധവ മാരാർ സ്മാരക വാദ്യ ശ്രീ പുരസ്കാരത്തിന് വള്ളിയൂർക്കാവ് രാധാകൃഷ്ണൻ മാരാർ അർഹനായി.

50വർഷത്തിലേറെ വാദ്യകല രംഗത്തു പ്രവർത്തിക്കുന്ന രാധാകൃഷ്ണ മാരാർ തന്റെ പത്താം വയസിൽ പിതാവ് കുണ്ടൂളി ശങ്കര മാരാരിൽ നിന്നും അമ്മാവൻ നടുക്കണ്ടി രാവുണ്ണികുട്ടി മാരാരിൽ നിന്നും ചെണ്ട പഠനം ആരംഭിച്ചു. പിന്നീട് 1982 1983 കാലയളവിൽ പഞ്ചവാദ്യം അഭ്യസിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ, കാളവീട് കൃഷ്ണ മാരാർ , നീലേശ്വരം ബാലകൃഷ്ണ മാരാർ എന്നിവരിൽ നിന്നും തിമിലയും , പിന്നീട് നിറംകൈതകോട്ട കൃഷ്ണ മാരാരിൽ നിന്നും പാണിയും അഭ്യസിച്ചു. 2008 മുതൽ വള്ളിയൂർകാവ് ക്ഷേത്രത്തിൽ ജോലി ചെയ്തു വരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *