May 14, 2026

ഹോം കെയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സ്പർശം പെയ്ൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി

0
IMG-20210820-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹോം കെയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സ്പർശം പെയ്ൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി

മാനന്തവാടി: സ്പർശം പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഹോം കെയർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹോം കെയറിനായുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് സി.പി.ഐ.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം നിർവഹിച്ചു. പി.വി. വർഗീസ് വൈദ്യർ പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്താണ് മാനന്തവാടിയിൽ സ്പർശം പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നത്. വിവിധ രോഗങ്ങളാലും ശാരീരിക അവശതയാലും ബുദ്ധിമുട്ടുന്ന രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുകയാണ് സൊസൈറ്റിയുടെ പ്രധാന പ്രവർത്തനം. അവശ്യമരുന്നുകൾ, ചികിത്സ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി പി.ടി. ബിജു സ്വാഗതം പറഞ്ഞു. സണ്ണി ജോർജ് അധ്യക്ഷനായി. സി.പി.ഐ.എം.ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി. സഹദേവൻ , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജസ്റ്റിൻ ബേബി, ഡോക്ടർ ഗോകുൽദേവ്, ടി.വി. സുരേന്ദ്രൻ, പ്രസാദൻ മാസ്റ്റർ, എം.സെയ്ത്, കെ.എം. വർക്കി മാസ്റ്റർ, എം. റെജീഷ് , ഷൈനി ജോർജ്എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *