May 14, 2026

കിടപ്പ് രോഗികള്‍ക്ക് ഓണ സമ്മാനമൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ ആന്റ് പാലിയേറ്റീവ്

0
IMG-20210819-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിടപ്പ് രോഗികള്‍ക്ക് ഓണ സമ്മാനമൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ ആന്റ് പാലിയേറ്റീവ് 

ചെന്നലോട്: മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി ഓണത്തിന് ഭക്ഷണക്കിറ്റൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ മാതൃകയായി. പാലിയേറ്റീവ് ചുമതലയുള്ള ഡോ ജാവേദ് റിസ്വാന് കിറ്റ് കൈമാറിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സുമാരായ ജൂലി മാത്യു, ബീന അജു തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയായ തരിയോട് സെക്കണ്ടറി പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, സുമനസുകളുടെ സഹകരണത്തോടെയാണ് ഭക്ഷണക്കിറ്റ് ഒരുക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *