June 3, 2026

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തർക്കം കലാശിച്ചത് കാെലപാതകത്തിൽ

0
IMG-20210822-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തർക്കം കലാശിച്ചത് കാെലപാതകത്തിൽ; ഒരാൾ പരിക്കുകളോടെ മെഡിക്കൽ കോളേജ്

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം. കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *