April 27, 2024

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

0
Img 20210822 Wa0013.jpg
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

കൃത്രിമ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ,സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടയുന്നതാണ് ഹൃദയാഘാതം. മറ്റൊന്ന് പെട്ടെന്നുള്ള ഹൃദയസ്തംഭനം (sudden cardiac arrest ) ഹൃദയം തകരാറിലാവുകയും അപ്രതീക്ഷിതമായി ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യുമ്ബോള്‍ ഹൃദയാഘാതം ഹൃദയസ്തംഭനത്തിന് കാരണമാകുവെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
നമ്മുടെ ജീവിതശൈലി ഹൃദയത്തിന്റെ രക്തചംക്രമണ സംവിധാനത്തെ തകരാറിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദ​ഗ്ധര്‍ പറയുന്നു. കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദ്രോ​ഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
രക്തയോട്ടം നിലക്കുന്നതോടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ഹൃദയത്തിന്റെ മാംസപേശികള്‍ തകരാറിലാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് വേദന അനുഭവപ്പെടുകയും ഹൃദയഭാഗത്ത് കനത്ത ഭാരം അനുഭവപ്പെടുകയും ശ്വാസത്തില്‍ കിതപ്പ്, അമിതമായി വിയര്‍ക്കല്‍, ശ്വാസ തടസം എന്നിവ എന്നിവ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
കൊഴുപ്പ് കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ധമനികളുടെ കാഠിന്യം വഷളാക്കുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ അനാരോഗ്യകരമായ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതുവഴി ധമനികളില്‍ കൂടുതല്‍ ഫാറ്റി ഫലകങ്ങള്‍ ഉണ്ടാകാമെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നു.
കൂടുതല്‍ പോഷകഗുണമുള്ളതും സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *