August 10, 2026

അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ്; രണ്ട് പേര്‍ പിടിയില്‍

0
Fake-Certificate.jpg
By ന്യൂസ് വയനാട് ബ്യൂറോ
അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ്; രണ്ട് പേര്‍ പിടിയില്‍

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ ബീച്ചനഹള്ളി പോലീസ് പിടികൂടി. വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍(27), തച്ചയില്‍ ശറഫു(53) എന്നിവരാണ് കര്‍ണ്ണാടക പോലീസിന്റെ പരിശോധനയില്‍ പിടിയിലായത്. എഡിറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് എട്ടേനാലിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ നിന്നും പ്രിന്റ് എടുത്ത് ഇവര്‍ അതിര്‍ത്തി കടക്കാനുപയഗിക്കുകയായിരുന്നു. വെള്ളമുണ്ടയില്‍ തെളിവെടുപ്പിനായെത്തിയ കര്‍ണ്ണാടക പോലീസ് ഓണ്‍ലൈന്‍ കേന്ദ്രത്തില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. അതിര്‍ത്തിയില്‍ നിലവില്‍ കര്‍ശനമായ പരിശോധനായാണ് നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *