നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു


Ad
നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: കബനിഗിരി സെന്റ് മേരീസ് എ.യു.പി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും , പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണത്തിന്റേയും ഉദ്ഘാടനം നിയോജകമണ്ഡലം എം. എൽ എ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, വാർഡു മെമ്പർമാരായ ഷിനു കച്ചിറയിൽ, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശ്, പി.റ്റി.എ. പ്രസിഡന്റ് ബിനീഷ് കുമാർ, എസ്.എസ് ജി. കൺവീനർ ജോസഫ് പെരുവേലി എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ സാബു പി. ജോൺ സ്വാഗതവും സീനിയർ അധ്യാപകൻ  അബ്ദുൾ അസീസ് ഒ.പി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *