ഒമാക് നവ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി


Ad
ഒമാക് നവ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി

കൽപ്പറ്റ: കോവിഡ് മുന്നണി പോരാളികളായ നവ മാധ്യമ പ്രവർത്തകർക്ക് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് ) കേരള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ ഒമാക് പ്രസിഡണ്ട് സി.വി.ഷിബു വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബി സേഫ് സാനിറ്റൈസേഴ്സ്, ജെ.സി.ഐ കൽപ്പറ്റ ,എൻ.എം.ഡി.സി. ,കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് , ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റി, നന്മ ഫുഡ്സ്, കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് എതിർവശത്തെ ഡയാന ഫാഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ നവ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റ് നൽകിയത്. ഇ.വി.അബ്രാഹം മുഖ്യ പ്രഭാഷണവും സി.ഡി.സുനീഷ് ഓണസന്ദേശവും നിർവ്വഹിച്ചു.
ട്രഷറർ സിജു സാമുവൽ , ഡാമിൻ ജോസഫ്, ജാസിർ പിണങ്ങോട്, ജെയ്സൺ, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *