May 14, 2026

എന്‍ സി പി ജില്ലാ കണ്‍വെന്‍ഷൻ നടത്തി; മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നല്‍കി

0
IMG-20210824-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
എന്‍ സി പി ജില്ലാ കണ്‍വെന്‍ഷൻ നടത്തി; മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നല്‍കി

കല്‍പ്പറ്റ: എന്‍ സി പി യുടെ ജില്ലാ കണ്‍വെന്‍ഷനും വനം വന്യജീവി വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന് എന്‍ സി പി ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. അപേക്ഷ നല്‍കിയ1500-ല്‍ പരം കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം കൊടുക്കുമെന്ന് മന്ത്രി സ്വീകരണ യോഗത്തില്‍ പറഞ്ഞു. വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കും. ഇന്ത്യന്‍ രാഷ്രീയത്തില്‍ എന്‍ സി പി യുടെ വീക്ഷണത്തിന് പ്രസക്തിയേറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.ഡോ.എ.പി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.എന്‍ സി പി ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി ചെറിയാന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ജോണി കൈതമറ്റം ,ജില്ലാ ഭാരവാഹികളായ പി.അശോക് കുമാര്‍, വന്ദന ഷാജു, കെ ബി പ്രേമനന്ദന്‍ ,ആര്‍.ശ്രീജിത്ത്, അഷ്‌റഫ് പെരുംമ്പയില്‍ പി.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *